മുസ്ലിം ലീഗിന്‍റെയും ജമാഅത്തെ ഇസ്ലാമിയുടെയും വാക്കുകേട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ അടുത്ത ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം ബിജെപി തൂത്തുവാരുമെന്ന് മുന്നറിയിപ്പുമായി നിയുക്ത എംഎല്‍എമാര്‍

 
 vd kc rc.jpg 0.5

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ മുസ്ലിം ലീഗിന്‍റെയും ജമാ അത്തെ ഇസ്ലാമിപോലുള്ള സംഘടനകളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ കേരളത്തില്‍ പിണറായിക്കുണ്ടായതിലും വലിയ തിരിച്ചടി യുഡിഎഫിന് നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുന്നറിയിപ്പ്.

ഹൈക്കമാന്‍റിന് ഒന്നിച്ചും കൂട്ടായും അയച്ച ഇ-മെയില്‍ സന്ദേശങ്ങളിലാണ് മുപ്പതോളം കോണ്‍ഗ്രസ് എംഎല്‍എമാരും കെപിസിസി ഭാരവാഹികളും മുന്നറിയിപ്പ് നല്‍കുന്നത്. കേരളത്തിലെ യുഡിഎഫ് വിജയത്തിന്‍റെ ഉത്തരവാദിത്വം പണിയെടുത്ത മറ്റ് നേതാക്കളെയെല്ലാം നിഷ്പ്രഭരാക്കി ചിലര്‍ മാത്രം കൈയ്യടക്കാന്‍ ശ്രമിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്.

പാര്‍ട്ടിക്ക് പുറത്തുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പിന്‍ബലത്തോടെ പാര്‍ട്ടിയേയും മുന്നണിയേയും ഹൈജാക്ക് ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ടീം യുഡിഎഫ്, ടീം കോണ്‍ഗ്രസ് എന്ന നിലയില്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ച് വിജയത്തിന്‍റെ ക്രൈഡിറ്റ് ഒറ്റയ്ക്ക് അടിച്ചു മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായ വിമര്‍ശനം എംഎല്‍എമാര്‍ക്കു പുറമെ കെപിസിസിയിലെ ബഹുഭൂരിപക്ഷം ഭാരവാരികള്‍ക്കുമുണ്ട്. അവര്‍ ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

10 വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിനെ ഒന്നാകെ ലീഗിന്‍റെയും ജമാ അത്തെയുടെയും തൊഴുത്തില്‍ കെട്ടിയാല്‍ സംസ്ഥാനത്ത് ഹിന്ദു, ഭൂരിപക്, സമുദായ ഐക്യം ഉണ്ടാകുകയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അത് ബിജെപിക്ക് നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഇത്തവണ യുഡിഎഫിന് ശക്തമായ പിന്തുണ നല്‍കിയ ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ബിജെപിയെ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ബിജെപി ആഗ്രഹിക്കുന്നതും അതാണ്. 

ഭരണത്തില്‍ മുസ്ലിം ലീഗിന്‍റെ ആധിപത്യം പൊതുരംഗത്ത് ശക്തമായി ഉന്നയിക്കാനായിരിക്കും ബിജെപി ശ്രമിക്കുന്നത്. ഇതോടെ ഹിന്ദു ഏകീകരണവും ന്യൂനപക്ഷ ധൃവീകരണവും ബിജെപി പ്രതീക്ഷിക്കുന്നു. 

Tags

Share this story

From Around the Web