വേദനയുടെയും അനിശ്ചിതത്വത്തിന്റെയും മുന്നിൽ ദൈവത്തിൽ ആശ്രയിക്കുക: പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ബിഷപ്പിന്റെ ആഹ്വാനം

 
Bishop

അമേരിക്കയിലെ മിയാമിയിലുള്ള സാന്താ അഗതാ ഇടവകയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ, വേദന, കഷ്ടപ്പാട്, പ്രശ്നങ്ങൾ, അനിശ്ചിതത്വം എന്നിവ നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിച്ച് നിക്കരാഗ്വൻ ബിഷപ്പ് സിൽവിയോ ബേസ്. 2019 ഏപ്രിൽ മുതൽ പ്രവാസത്തിൽ കഴിയുന്ന, നിക്കരാഗ്വയിലെ മനാഗ്വ രൂപതയിലെ സഹായമെത്രാനാണ് അദ്ദേഹം.

“ജീവിതത്തിൽ, അനിശ്ചിതത്വം, പ്രശ്നങ്ങൾ, കഷ്ടപ്പാടുകൾ എന്നിവ നമ്മെ അസ്വസ്ഥരാക്കുകയും ദുഃഖമോ, ഉത്കണ്ഠയോ ഉണ്ടാക്കുകയും ചെയ്യുന്നു. പരിഹരിക്കാൻ പ്രശ്നങ്ങളോ, നേരിടാൻ ബുദ്ധിമുട്ടുകളോ ഇല്ലാത്ത ഒരു ജീവിതം എന്നൊന്നില്ല. ചിലപ്പോൾ നമ്മെ കീഴടക്കുന്ന ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിൽ ആശ്രയിക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു” – അദ്ദേഹം പറഞ്ഞു. “ദൈവം നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നതിൽ നിന്ന് ഉണ്ടാകുന്ന ശാന്തതയോടെ ജീവിക്കുക എന്നതാണ് യേശു ആഗ്രഹിക്കുന്നത്” – ബിഷപ്പ് വെളിപ്പെടുത്തി.


ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തിൽ കീഴിൽ കത്തോലിക്കാ സഭ കഠിനമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ നിക്കരാഗ്വ വിട്ടുപോകാൻ നിർബന്ധിതരായ നാല് ബിഷപ്പുമാരിൽ ഒരാളാണ് ബിഷപ്പ് സിൽവിയോ ബേസ്.

Tags

Share this story

From Around the Web