ട്രംപിന്റെ അക്ഷീണമായ സമാധാന ശ്രമങ്ങൾക്കും, ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ശക്തമായ ഉറച്ച നിലപാടിനും ലഭിച്ച അംഗീകാരം. ഗസയിൽ സമാധാനം പുനസ്ഥാപിച്ച നേതാക്കളെ പ്രശംസിച്ച് മോദി
Oct 14, 2025, 08:11 IST

ന്യൂഡൽഹി: ഹമാസിന്റെ പിടിയിൽ രണ്ട് വർഷം കഴിഞ്ഞിരുന്ന ബന്ദികളെ മോചിപ്പിച്ചതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
രണ്ട് വർഷം ഹമാസിന്റെ പിടിയിലായിരുന്ന ബന്ദികൾ, പ്രസിഡൻ്റ് ട്രംപിന്റെ ശ്രമഫലമായി ഇന്ന് മോചിപ്പിക്കപ്പെട്ടു. ഇതോടെ, രണ്ട് വർഷം നീണ്ടുനിന്ന യുദ്ധം അവസാനിക്കുകയാണ്.
രണ്ട് വർഷം തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ താൻ സ്വാഗതം ചെയ്യുന്നതായി മോദി പ്രസ്താവനയിൽ വ്യക്തമാക്കി.
അവരുടെ മോചനം, അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അക്ഷീണമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ശക്തമായ ഉറച്ച നിലപാടിനും ലഭിച്ച അംഗീകാരമായി നിലകൊള്ളുന്നു.
ഈ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തങ്ങൾ പിന്തുണ നൽകുന്നു. എന്ന് അദ്ദേഹം പറഞ്ഞു.