ട്രംപിന്റെ എച്ച്-1ബി വിസ ഉത്തരവ് : ടേക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഇന്ത്യക്കാര്‍, പുറപ്പെട്ടത് മണിക്കൂറുകള്‍ വൈകി

വാഷിംഗ്ടണ്‍:യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എച്ച്-1ബി വിസാ പരിഷ്‌കരണത്തെ തുടര്‍ന്ന്, ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ നിന്ന് ഇന്ത്യക്കാര്‍ പരിഭ്രാന്തിയോടെ ഇറങ്ങുന്ന വീഡിയോ വൈറലാകുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് നിരവധി ഇന്ത്യന്‍ യാത്രക്കാര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് മൂന്ന് മണിക്കൂറാണ് വിമാനം വൈകിയത്.
എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചു. രാജ്യം വിട്ടാല്‍ പിന്നെ യു എസിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ഭയത്തില്‍ ആളുകള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നത് കാണാം.
ഒരു വീഡിയോയില്‍, യാത്രക്കാര്‍ ഇടനാഴികളില്‍ നില്‍ക്കുന്നത് കാണാം. മറ്റുള്ളവര്‍ ഫോണുകള്‍ പരിശോധിക്കുന്നതും, വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയാതെ ചുറ്റും നോക്കുന്നതും കാണാം.
മറ്റൊരു വീഡിയോയില്‍, യാത്രക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാം.