ട്രംപിന്റെ എച്ച് 1 ബി വിസ ഫീസ് വര്‍ധന; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍വെല്ലുവിളി

 
h1 visa


വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ ഫീസിലുണ്ടാക്കിയിട്ടുള്ള വര്‍ധന ഇന്ത്യയില്‍ നിന്നടക്കമുള്ള ഐടി കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുകയാണ്. മുന്നേ ഉണ്ടായ തുകയില്‍ നിന്നും കുത്തനെ തക വര്‍ധിപ്പിച്ചത് വിദഗ്ധരായ വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടാണ്.

 ഒരു ലക്ഷം ഡോളറായിട്ടാണ് (ഏകദേശം 88 ലക്ഷം രൂപ) തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ എച് 1 ബി വിസ അപേക്ഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 

ഇത് ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയേയും ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളേയും സാരമായി ബാധിക്കുന്നതാണ്. 

ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ക്കും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയാണ്.

പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ധരെ അമേരിക്കയിലെത്തിക്കുന്നതിന് പകരം അമേരിക്കയിലുള്ളവരെ തന്നെ ഇത്തരം ജോലികളില്‍ നിയോഗിക്കുകയെന്നതാണ് ട്രംപ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. മുന്നേ കമ്പനികള്‍ അടച്ചിരുന്ന തുകയുടെ പത്തിരട്ടിയിലേറെയാണ് പുതിയ തുക.

പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതോടെ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പ്രൊജക്ടുകളുടെ ചെലവും വര്‍ധിക്കാന്‍ ഇടയാക്കും. കഴിഞ്ഞ സെപ്തംബര്‍ തൊട്ടാണ് പുതിക്കിയ ഫീസ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Tags

Share this story

From Around the Web