ലിയോ പതിനാലാമന്‍ പാപ്പയ്ക്കെതിരെ ട്രംപിന്റെ നുണ പ്രചാരണം. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കണമെന്ന് പാപ്പ ആഗ്രഹിക്കുന്നതായി ട്രംപിന്റെ വ്യാജപ്രസ്താവന
Apr 17, 2026, 19:22 IST
ലിയോ പതിനാലാമന്‍ പാപ്പയ്ക്കെതിരെ നടത്തിയ കടുത്ത വിമര്‍ശനങ്ങളെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 'എനിക്ക് മാര്‍പാപ്പയോട് എതിര്‍പ്പൊന്നുമില്ല' എന്ന് പ്രസ്താവിച്ച അദ്ദേഹം, ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കണമെന്ന് മാര്‍പാപ്പ ആഗ്രഹിക്കുന്നുവെന്ന തെറ്റായ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു.
ഏപ്രില്‍ 16-ന് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. ഭിന്നതകള്‍ പരിഹരിക്കാന്‍ മാര്‍പാപ്പയുമായി ഒരു കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം സുവിശേഷം പ്രസംഗിക്കാനുള്ള മാര്‍പാപ്പയുടെ കടമയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.