12 രാജ്യങ്ങള്‍ക്ക് ഇരുട്ടടിയായി ട്രംപിന്റെ നിര്‍ത്തിവെച്ച പ്രതികാര താരിഫ് : ലിസ്റ്റില്‍ ഇന്ത്യയുണ്ടോ?

 
TRUMPH

വാഷിംഗ്ടണ്‍: വിദേശരാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ പ്രതികാര താരിഫുകള്‍ക്കുള്ള 90 ദിവസത്തെ താല്‍ക്കാലിക നിരോധനം ജൂലൈ 9ന് അവസാനിക്കുകയാണ്. 

ഇതോടെ, പുതിയ താരിഫ് നടപടികള്‍ വിശദീകരിച്ചുകൊണ്ട്, 12 രാജ്യങ്ങളെ അഭിസംബോധന ചെയ്ത് 'എടുക്കുക അല്ലെങ്കില്‍ വിടുക' എന്ന് പേരിട്ടിരിക്കുന്ന കത്തുകളില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നവീകരിച്ച താരിഫുമായി ബന്ധപ്പെട്ടുള്ള കത്തുകള്‍ ജൂണ്‍ 7 മുതല്‍ വിദേശ രാജ്യങ്ങള്‍ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തിനായി ന്യൂജേഴ്‌സിയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ഏതൊക്കെ രാഷ്ട്രങ്ങള്‍ക്കാണ് ഉയര്‍ന്ന താരിഫ് ചുമത്തുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയില്ല. 


ഏപ്രിലില്‍, അമേരിക്കയിലേയ്ക്കുള്ള മിക്ക ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന താരിഫ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ രാജ്യങ്ങള്‍ക്ക് നിരക്കുകള്‍ 50 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്. 

എന്നാല്‍ ട്രംപിനെതിരെയും അമേരിക്കയ്ക്ക് എതിരെയും കടുത്ത എതിര്‍പ്പുകള്‍ വന്നതോടെ, ഈ ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ നിര്‍ത്തിവെച്ച താരിഫുകളുടെ കാലാവധി ഇപ്പോള്‍ ജൂണ്‍ 9ന് അവസാനിക്കുകയാണ്.

അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സമയപരിധിക്കുള്ളില്‍ ഒരു വ്യാപാര കരാറില്‍ ഒപ്പുവെക്കില്ലെന്നും മറിച്ച് ഒരു കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യ ചില നിബന്ധനകള്‍ വെയ്ക്കുമെന്നും, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പറയുന്നു.

 ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തിയ ശേഷം ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്കയില്‍ നിന്ന് മടങ്ങിയതോടെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ അവസാനിക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags

Share this story

From Around the Web