ട്രംപിന്റേത് ശരിയായ തീരുമാനം’; ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയതിനെ പിന്തുണച്ച് സെലൻസ്കി

Selenskei

ഇന്ത്യക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി രംഗത്ത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ശരിയാണെന്നായിരുന്നു സെലെൻസ്കിയുടെ പ്രതികരണം.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥ ചർച്ചകൾക്ക് മുന്നോട്ട് വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

“നിരന്തരം റഷ്യയുമായി കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുക നല്ലൊരു തീരുമാനമാണെന്ന് ഞാൻ കാണുന്നു,” എന്നാണ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞത്.

നേരത്തെ ട്രംപും പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും നയതന്ത്രപരമായ തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.

അതിനിടെ, യുക്രൈനിൽ വീണ്ടും ആക്രമണ-പ്രത്യാക്രമണങ്ങൾ തുടരുകയുമായിരുന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് വിലക്കിയെങ്കിലും ഇന്ത്യ പിന്നോട്ടു പോയിരുന്നില്ല.

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് 50 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും ട്രംപ് നൽകിയിരുന്നു.

Tags

Share this story

From Around the Web