അമേരിക്കയെ ആക്രമിച്ചാല്‍ സൈന്യത്തിന്റെ പൂര്‍ണശക്തി ഇറാന്‍ അറിയുമെന്ന് മുന്നറിയിപ്പുമായി ട്രംപ്
Jun 15, 2025, 19:13 IST

യുഎസ്: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാല്‍ സൈന്യത്തിന്റെ പൂര്‍ണശക്തി ഇറാന്‍ അറിയുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഇറാന്‍ ആക്രമണം ഉണ്ടായ പ്രദേശങ്ങളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശനം നടത്തി. ആക്രമണത്തിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.