എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യാതെ ട്രൈബ്യൂണല്‍, ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്ന് മന്ത്രി ലിജു
 

 
liju


 

 
തിരുവനന്തപുരം: മദ്യനയത്തില്‍ തീരുമാനമാകുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് സ്റ്റേ ചെയ്യാതെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ പി.കെ സതീഷ്, പി.എല്‍ ഷിബു എന്നിവരാണ് സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചത്. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണല്‍ അനുവദിച്ചില്ല.


സര്‍ക്കാരിന്റെ ഭാഗം വിശദമായി കേള്‍ക്കാതെ സസ്പെന്‍ഷന്‍ അടിയന്തരമായി സ്റ്റേ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ് നല്‍കരുതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് ട്രൈബ്യൂണല്‍ അടിയന്തര സ്റ്റേ അനുവദിക്കാതിരുന്നത്. തുടര്‍ന്ന് ഹരജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി.

സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ മന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി ബാറുകള്‍ അനുവദിച്ചു എന്ന കുറ്റം ചുമത്തിയാണ് വകുപ്പുതല സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്.

Tags

Share this story

From Around the Web