ഒഡീഷയിലെ ക്രിസ്ത്യന്‍ വയോധികന്റെ ശവസംസ്‌കാരം ഗോത്രനേതാക്കള്‍ തടഞ്ഞു
Jul 9, 2026, 20:24 IST
ഒഡീഷ: ഒഡീഷയിലെ റായഗഡ ജില്ലയിലുള്ള ഗാജിഗാം ഗ്രാമത്തില്‍ ക്രിസ്ത്യന്‍ വയോധികന്റെ ശവസംസ്‌കാരം ഗോത്രനേതാക്കള്‍ തടഞ്ഞു.
പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ മാത്രമേ അനുവദിക്കൂ എന്ന് ഗ്രാമീണര്‍ വാദിച്ചതിനെ തുടര്‍ന്ന്, ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലോടെ മൃതദേഹം ഇദ്ദേഹത്തിന്റെ സ്വന്തം കൃഷിഭൂമിയിലാണ് സംസ്‌കരിച്ചത്.
പ്രശ്‌നത്തിന് പരിഹാരമായി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ സെമിത്തേരിക്കായി സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഒഡീഷയിലെ പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്ക് പൊതുശ്മശാനങ്ങള്‍ നിഷേധിക്കപ്പെടുന്നതായി സഭാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.