കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം, കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്
 

 
ambulennce


 
    
 
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍ ട്രാവലര്‍ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.

വാഹനത്തില്‍ മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് ഉണ്ടായിരുന്നത്. ട്രാവലറിനുള്ളില്‍ കുടുങ്ങിയ ഒരാളെ ഫയര്‍ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടുകാരും ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ മറ്റു ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
 

Tags

Share this story

From Around the Web