ചോദ്യപേപ്പറുകളുടെ വിവര്‍ത്തനങ്ങള്‍ ഇനി എഐ; കൂടുതല്‍ പരിഷ്‌കരണങ്ങളുമായി എന്‍ ടി എ,ചോദ്യപേപ്പറുകളുടെ വിവര്‍ത്തകര്‍ക്ക് പുതിയ പുതിയ ചുമതല നല്‍കും

 
nta

ഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൂടുതല്‍ പരിഷ്‌കരണങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവര്‍ത്തനങ്ങള്‍ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവര്‍ത്തന പ്ലാറ്റ്‌ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവര്‍ത്തകര്‍ക്ക് പുതിയ പുതിയ ചുമതല നല്‍കും. ഇംഗ്ലീഷ് ഭാഷയില്‍ നിന്നുള്ള എഐ ജനറേറ്റഡ് വിവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. എഐ വിവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കാം.


പരമ്പരാഗത വിവര്‍ത്തകരില്‍ നിന്ന് എന്‍ടിഎ പുതിയ ആളുകളെ തേടി. ഇവര്‍ എപ്പോഴും നിരീക്ഷണത്തില്‍ ആയിരിക്കും. വിവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ മുഴുവനായി നല്‍കില്ല. എഐ വിവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നവര്‍ക്ക് ഓരോ ചോദ്യങ്ങളായി മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറില്‍ ഇനങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ക്രമവും നല്‍കില്ല. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.


നീറ്റ് പരീക്ഷാ ചോദ്യ പേപ്പറില്‍ എന്‍ടിഎ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പരീക്ഷാ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷാ നടത്തിപ്പ് സമിതിയില്‍ അഴിച്ചു പണി നടത്തിയിരുന്നു. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 4-ടയര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
ാേ
 

Tags

Share this story

From Around the Web