മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഊരിയ സംഭവം; പ്രതി അറസ്റ്റില്‍, പിടിയിലായത് പുണെയില്‍നിന്ന്

 
CM1234


കൈതാരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈതാരം സ്വദേശിയായ കളത്തിപ്പറമ്പില്‍ വിഷ്ണുവിനെയാണ് പുണെയില്‍നിന്ന് പോലീസ് പിടികൂടിയത്.


കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് പറവൂരില്‍ വ്യാപകമായി ട്രാന്‍സ്‌ഫോര്‍മറുകളില്‍നിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


 കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കെഎസ്ഇബി നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കെഎസ്ഇബി പവര്‍കട്ട് ഏര്‍പ്പെടുത്താത്ത സമയങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നില്‍ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് മുന്‍പ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 


ജനങ്ങള്‍ക്ക് മനഃപൂര്‍വം ബുദ്ധിമുട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഫ്യൂസ് ഊരി എറിഞ്ഞതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

Tags

Share this story

From Around the Web