മീനങ്ങാടി പ്രിൻസിപ്പലിന്‍റെ സ്ഥലംമാറ്റം; പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾ സ്കൂളിൽ പഠിപ്പ് മുടക്കി സമരം നടത്തി

 
445

പ്രിൻസിപ്പലിന്‍റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾ സ്കൂളിൽ പഠിപ്പ് മുടക്കി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.

വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്‍റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. എന്നാൽ, സംഭവത്തെത്തുടർന്ന് നടത്തിയ പ്രിൻസിപ്പലിന്‍റെ രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താനായിരുന്നില്ല. 

ഈ വിവാദങ്ങളെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തുകയുണ്ടായി. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്‍റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.

Tags

Share this story

From Around the Web