സഭയിലെ നവാഭിഷിക്തരായ മെത്രാന്മാര്‍ക്ക് വത്തിക്കാനില്‍ പരിശീലന കോഴ്‌സ്

വത്തിക്കാന്‍:സഭയിലൂടെ, പ്രത്യേകിച്ച് പരിശുദ്ധ പിതാവിലൂടെ, നിങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ദൈവമാണ് മെത്രാന്മാരായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും, നമ്മെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണെന്നത് ഒരിക്കലും വിസ്മരിക്കരുതെന്നും' ഓര്‍മ്മപെടുത്തിക്കൊണ്ട്, സെപ്റ്റംബര്‍ 3 മുതല്‍ 11 വരെ,കത്തോലിക്കാ സഭയില്‍ പുതിയതായി നിയമിതരായ മെത്രാന്മാര്‍ക്കുവേണ്ടി പരിശീലന പരിപാടിക്ക്, സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് കര്‍ദിനാള്‍ അന്തോണിയോ താഗ്ലെ തുടക്കം കുറിച്ചു.
സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും, മെത്രാന്മാര്‍ക്കായുള്ള ഡിക്കസ്റ്ററിയുമാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി അടുത്തിടെ നിയമിതരായ 192 മെത്രാന്മാര്‍ കോഴ്സില്‍ സംബന്ധിക്കുന്നുണ്ട്.
അപ്പസ്‌തോലിക പിന്തുടര്‍ച്ച എന്നത് ആദരവ് നേടുവാനുള്ളതല്ലതെന്നും, അത് നമ്മുടെ യോഗ്യതയല്ല, മറിച്ച് പരിമിതരും, ദുര്‍ബലരുമായ മനുഷ്യര്‍ക്ക് വേണ്ടി നമ്മെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണെന്നും, അത് മറന്നുപോകുവാനുള്ള പ്രലോഭനത്തെ ജാഗ്രതയോടെ കരുതിയിരിക്കുവാനും കര്‍ദിനാള്‍ ഓര്‍മ്മപ്പെടുത്തി. മെത്രാന്‍ സ്ഥാനം നാം അര്‍ഹിക്കാത്തതെങ്കിലും, അനുദിനം ആ ദാനത്തെ നാം എളിമയോടും, കൃതജ്ഞതയോടും സ്വീകരിക്കണമെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
മെത്രാന്മാര്‍ ഉടമകളെ പോലെ പെരുമാറരുതെന്നും, മറിച്ച്, വൈദികരുമായും, സമര്‍പ്പിതരുമായും, ദൈവ ജനവുമായുമുള്ള ബന്ധത്തില്‍ അടിസ്ഥാനപ്പെടുത്തി സഭാഭരണം നിര്‍വ്വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ്പ് ഫോര്‍ത്തുനാറ്റസ് നവാച്ചുക്വു, സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിവിധ സേവനങ്ങളെ എടുത്തുപറയുകയും, വിവിധ ഭൂഖണ്ഡങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
കത്തോലിക്കരുടെ എണ്ണത്തില്‍ യൂറോപ്പില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നതിന് ആര്‍ച്ചുബിഷപ്പ് എടുത്തു കാണിക്കുകയും, ക്രിസ്തുവിനെ അറിയിക്കുക എന്നത്, അടിയന്തിരമായ ഒരു ആവശ്യകതയാണെന്നത് അടിവരയിട്ടു പറയുകയും ചെയ്തു.
ഡിക്കസ്റ്ററിയുടെ, സുവിശേഷവല്‍ക്കരണത്തിന്റെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള വിഭാഗത്തിന്റെ പ്രോ- പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് റീനോ ഫിസിക്കേല്ലയും, ആമുഖ പ്രഭാഷണം നടത്തി.
സുവിശേഷവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനം, പുതിയ ഡിജിറ്റല്‍ സംസ്‌കാരത്തിന്റെ ഭൂപ്രകൃതിയും, കൃത്രിമബുദ്ധിയുടെ സമീപകാല വികസനവും കണക്കിലെടുക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും, എന്നാല്‍ ഇവ സത്യവും സ്വാതന്ത്ര്യവുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തണമെന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തി.