മഹാരാഷ്ട്രയിൽ പരിശീലന വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വിമാനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

 
ww

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബാരമതി എയർഫീൽഡിൽ പരിശീലന പറക്കലിനിടെ റൺവേയിൽ നിന്ന് ചെറുവിമാനം തെന്നിമാറി അപകടത്തിൽപ്പെട്ടു. ഡിജിസിഎ അംഗീകൃത ഫ്ലയിങ് ട്രെയിനിങ് സ്ഥാപനമായ കാർവർ ഏവിയേഷൻ അക്കാദമിയുടെ വിമാനമാണ് തെന്നിമാറിയത്. ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട് തെന്നിമാറുകയായിരുന്നു.

ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ക്യാപ്റ്റൻ ചിരാഗ് ശശികാന്ത് ദൊയ്ഫോഡെ, ട്രെയിനി പൈലറ്റ് അഭിജിത്ത് ജുന്ദ്രെ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി ര​ക്ഷപ്പെട്ടു. അപകടത്തിൽ വിമാനത്തിൻ്റെ പ്രൊപ്പല്ലർ, എൻജിൻ കൗളിംഗ്, നോസ് ലാൻഡിംഗ് ഗിയർ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നിയന്ത്രണ ടവറുകളില്ലാതെ പ്രവർത്തിക്കുന്ന വിമാനത്താവളമാണിത്. അൺകൺട്രോൾഡ് എയർഫീൽഡ് വിഭാഗത്തിലാണ് ബാരമതി ഉൾപ്പെടുന്നത്. റൺവേ പ്രതലത്തിൽ കല്ലുകളും മണ്ണും നിറഞ്ഞത് വലിയ സുരക്ഷാഭീഷണിയാകുന്നുണ്ടെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. 2016ന് ശേഷം ഇവിടെ റൺവേ പുതുക്കിപ്പണിയുകയോ മറ്റു പ്രവർത്തനങ്ങളോ നടന്നിട്ടില്ല. ഇതും അപകട കാരണമാകാം. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ എയർ സേഫ്റ്റി ടീം അപകട സ്ഥലം സന്ദർശിച്ചു.

Tags

Share this story

From Around the Web