ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അവസാനമാകുന്നു; ആര്‍എസി സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ?
ട്രെയിന്‍ യാത്രക്കാരുടെ നീണ്ടകാലത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിരാമമിട്ട് ആര്‍.എ.സി സംവിധാനം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നു.
മുഴുവന്‍ ടിക്കറ്റ് തുക ഈടാക്കിയിട്ടും രണ്ട് യാത്രക്കാര്‍ക്ക് ഒരു ബെര്‍ത്ത് മാത്രം പങ്കിട്ടു നല്‍കേണ്ടി വരുന്ന നിലവിലെ സമ്പ്രദായം യാത്രക്കാര്‍ക്ക് വലിയ അസൗകര്യങ്ങളാണ് ഉണ്ടാക്കുന്നത്.
പണം പൂര്‍ണ്ണമായി ഈടാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പൂര്‍ണ്ണ ബെര്‍ത്ത് ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്.
യാത്രക്കാരുടെ ഈ ബുദ്ധിമുട്ടുകള്‍ ഗൗരവമായി പരിഗണിച്ചാണ് റെയില്‍വേ മന്ത്രാലയം പുതിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
ഒന്നുകില്‍ മുഴുവന്‍ ബെര്‍ത്ത് അനുവദിക്കുകയോ, അല്ലെങ്കില്‍ ആര്‍.എ.സി ടിക്കറ്റുകള്‍ക്ക് പകുതി നിരക്ക് മാത്രം ഈടാക്കുകയോ വേണമെന്ന യാത്രക്കാരുടെ ന്യായമായ ആവശ്യത്തിന്മേല്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പുതിയ പരിഷ്‌കരണം നിലവില്‍ വന്നാല്‍ ദൂരയാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകും.