രാജ്യത്ത് വര്‍ധിപ്പിച്ച ട്രെയിന്‍ യാത്രാനിരക്ക് പ്രാബല്യത്തില്‍. വര്‍ധിച്ചത് ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും, എ.സി, നോണ്‍ എ.സി ക്ലാസുകള്‍ക്ക് രണ്ടു പൈസയും
 

 
train


 

 
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവില്‍ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്സ്പ്രസ് നോണ്‍ എസി ക്ലാസ്, എസി ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ടു പൈസയുമാണ് വര്‍ധിപ്പിച്ചത്.


അതേസമയം 215 കിലോമീറ്റര്‍ വരെ പുതിയ നിരക്ക് ബാധകമല്ല. പുതിയ നിരക്ക് നിലവില്‍ വന്നതോടെ 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍- എസി യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കേണ്ടി വരും.

എന്നാല്‍ 500 കിലോമീറ്റര്‍ ദൂരമുള്ള മെയില്‍/ എക്സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എസി, എസി ക്ലാസുകളില്‍ യാത്ര ചെയ്യുമ്പോള്‍ അധികമായി 20 രൂപ നല്‍കേണ്ടി വരും. അതേസമയം സബര്‍ബന്‍, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല.
  
ഇന്ന് പുലര്‍ച്ചെ 12 മണിമുതലാണ് പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയത്. ടിക്കറ്റ് തുക വര്‍ധിപ്പിച്ചതിലൂടെ യാത്രക്കാരില്‍നിന്ന് 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.


ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രെയിന് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. 

ജൂലൈ വര്‍ധനയില്‍ കിലോമീറ്റര്‍ ഒന്നിന് ജനറല്‍ ടിക്കറ്റില്‍ ഒരുപൈസയും മെയില്‍-എക്‌സ്പ്രസുകളിലെ നോണ്‍ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വര്‍ധിപ്പിച്ചിരുന്നു.
 

Tags

Share this story

From Around the Web