'സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും'; മന്ത്രി സി.പി. ജോണ്‍
തിരുവനന്തപുരം: എ ഐ ക്യാമറകള്‍ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി സി.പി. ജോണ്‍. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുത്. ചില ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ്ഫറിന് കൈക്കൂലി വാങ്ങിയാല്‍ ഉടന്‍ നടപടി.
പണം കൊടുത്ത് ട്രാന്‍സ്ഫര്‍ വാങ്ങിക്കുന്ന നടപടി അനുവദിക്കില്ല. രഹസ്യ വിവരം തന്നാല്‍ ഉടന്‍ നടപടിയെടുക്കും. ഡിവൈഎഫ്‌ഐ ഭക്ഷണം നല്‍കുന്നതില്‍ തെറ്റില്ല, പക്ഷേ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഭക്ഷണം നല്‍കുന്നതില്‍ തെറ്റില്ല.
ഡിവൈഎഫ്‌ഐ നടത്തുന്നത് ഭക്ഷണ വിതരണത്തിന് വേണ്ടി. തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കൊടുക്കാറുണ്ട്. എന്നാല്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല.
രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി രംഗത്തെത്തി.
തേക്കിന്‍കാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.