ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ജൂലൈ 8 ന് മുമ്പ് പ്രഖ്യാപിക്കാൻ സാധ്യത

 
Modi triumph

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഒരു ആഴ്ചയ്ക്കുള്ളിൽ അന്തിമമാകാൻ സാധ്യതയെന്ന് അറിയിച്ച് അടുത്ത വൃത്തങ്ങൾ.
ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജൂലൈ 9 ന് ശേഷം മിക്ക രാജ്യങ്ങൾക്കുമുള്ള തീരുവയിൽ 90 ദിവസത്തെ താൽക്കാലിക വിരാമം നീട്ടാൻ പദ്ധതിയില്ലെന്ന് ഡോണൾഡ്‌ ട്രംപ് പറഞ്ഞതിന് പിന്നാലെയാണിത്.

ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുമായ രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണിൽ എത്തിയിട്ടുണ്ട്. അടുത്തിടെ, ഇന്ത്യയുമായുള്ള ഒരു പ്രധാന വ്യാപാര കരാറിനെക്കുറിച്ച് ട്രംപ് പലതവണ സൂചന നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച, തന്റെ ഭരണകൂടം എല്ലാ വ്യാപാര തടസ്സങ്ങളും നീക്കാൻ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനെ അദ്ദേഹം “ചിന്തിക്കാൻ പോലും കഴിയാത്തത്” എന്നാണ് വിശേഷിപ്പിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ പ്രധാനമായും കൃഷി, വാഹനങ്ങൾ, വ്യാവസായിക വസ്തുക്കൾ, തൊഴിൽ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags

Share this story

From Around the Web