ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞു; നാല് കുട്ടികളടക്കം 15 പേര്‍ക്ക് പരിക്ക്

 
IDUKIII


ഇടുക്കി: നാരകക്കാനം അമലഗിരിക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

 അപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം ആര്യനാട് നിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്നു വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

അമലഗിരിക്ക് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നാണ് സൂചന.


അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ എല്ലാവരെയും ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web