ഇടുക്കി ഉടുമ്പൻചോലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം
Aug 13, 2025, 18:35 IST

ഇടുക്കി: ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു