ലോക രക്ഷകനായ യേശുമിശിഹായുടെ രാജാകിയമായ യെരുശലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഓശാന പെരുന്നാൾ നാളെ
Mar 28, 2026, 21:19 IST
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ലോക രക്ഷകനായ യേശുമിശിഹായുടെ രാജാകിയമായ യെരുശലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഓശാന പെരുന്നാൾ നാളെ.
(2026 മാർച്ച് 29) രാവിലെ 06.30 ന് പ്രഭാത നമസ്ക്കാരവും 7.30 ന് പ്രദക്ഷിണവും, കുരുത്തോല വാഴ് വ്,കുരുത്തോല വിതരണം തുടർന്ന് 08.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിക്കും.