ടോമിന്‍ ജെ. തച്ചങ്കരിക്ക് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍, 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

 
tomin


വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി വിധിച്ചു. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുന്‍പാകെ വിചാരണ പൂര്‍ത്തിയായത്.


മാതാപിതാക്കള്‍ വഴി ലഭിച്ച കുടുംബസ്വത്താണിതെന്നും തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് ഹാജരായി.

Tags

Share this story

From Around the Web