നാട്ടിക ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ ടോള്‍ പിരിവ്; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ദേശീയ അതോറിറ്റി

 
toll collection

ദേശീയപാത 66-ല്‍ തൃശൂര്‍ ജില്ലയിലെ നാട്ടിക ടോള്‍ പ്ലാസയില്‍ നാളെ (ഒക്ടോബര്‍8) മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. 

തീയതി വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കി. നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നതിനെതിരെ നേരത്തെ സമിതിയും നാട്ടുകാരും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും, ഒടുവില്‍ വിജ്ഞാപനം നിലവില്‍ വരുന്നു. ഹരിയാന ആസ്ഥാനമായുള്ള സ്‌കൈലാര്‍ക്ക് എന്ന സ്വകാര്യ കമ്പനിക്കാണ് പിരിവിന്റെ ചുമതല.

വിവിധ വാഹനങ്ങളുടെ ടോള്‍ നിരക്കുകളും ദേശീയ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ജീപ്പ്, ജീപ്പ്, വാന്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 120 രൂപയും മടക്കയാത്ര 180 രൂപയുമാണ് നിരക്ക്. ഒരു മാസത്തെ 50 യാത്രകള്‍ക്ക് 3,995 രൂപ നല്‍കണം. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒറ്റ യാത്രയ്ക്ക് 405 രൂപയും മടക്കയാത്രയ്ക്ക് 610 രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ, ടോള്‍ പ്ലാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാണിജ്യേതര വാഹനങ്ങള്‍ക്ക് പ്രതിമാസം 360 രൂപ നല്‍കി പാസ് എടുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പാതയുടെയും വിവിധ ഫ്‌ലൈഓവറുകളുടെയും പണികള്‍ പൂര്‍ണ്ണമായും തീരാതെയാണ് ടോള്‍ പിരിവെന്ന് വ്യാപക ആക്ഷേപമുണ്ട്. ഡിസൈനില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം പല ഭാഗങ്ങളിലെയും നിര്‍മ്മാണ ജോലികള്‍ നീണ്ടുപോവുകയാണ്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ഒന്നര വര്‍ഷത്തോളം സമയം വേണ്ടിവരുമെന്നാണ് നിര്‍മ്മാണ കമ്പനി വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web