പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

 
paliyekkara

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം
കാര്യക്ഷമം അല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം.

പാലിയേക്കരയിൽ ടോൾ പിരിവ് നിലച്ചിട്ട് രണ്ട് മാസം പൂർത്തിയായി. ഇന്ന് വിലക്ക് നീക്കുമെന്ന് ദേശീയപാതയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു.


മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നുമായിരുന്നു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട്.

മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ എൻഎച്ച്ഐ പ്രതിരോധിച്ച എങ്കിലും ഫലം കണ്ടില്ല.

കരാറുകാരുടെ കണ്ണിലൂടെ മാത്രം വിഷയത്തെ കാണരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്.

അഞ്ച് കിലോമീറ്റർ ഉള്ള ദുരിത യാത്ര പരിഹരിക്കാൻ എന്തുകൊണ്ടാണ് കേന്ദ്രം ഇടപെടാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.

ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സർവീസ് റോഡിൽ അടക്കം മണ്ണിടിയുന്നതാണ് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി

Tags

Share this story

From Around the Web