ഇന്നത്തെ ചിന്ത

 
prayer

>"ആകയാൽ, ദൈവഭക്തർ ആപത്തിൽ അവിടുത്തോടു പ്രാർത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല. അവിടുന്ന് എന്റെ അഭയസങ്കേതമാണ്; അനർഥങ്ങളിൽ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു."


— സങ്കീർത്തനങ്ങൾ 32:6–7🌿
 

ജീവിതത്തിൽ പ്രതിസന്ധികളും പരീക്ഷണങ്ങളും ഒഴിവാക്കാനാവില്ല. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവൻ ഒരിക്കലും ഒറ്റയ്ക്കല്ല. പ്രാർത്ഥനയാണ് നമ്മുടെ ശക്തിയും, വിശ്വാസമാണ് നമ്മുടെ ധൈര്യവും, ദൈവമാണ് നമ്മുടെ അഭയകേന്ദ്രവും.

ഇന്ന് എന്ത് പ്രശ്നം നേരിടുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട. കർത്താവിൽ പ്രത്യാശയർപ്പിക്കുക. അവിടുന്ന് നിന്നെ കൈവിടുകയില്ല; സംരക്ഷിക്കുകയും വഴിനടത്തുകയും ചെയ്യും.🙏🏽

പ്രാർത്ഥനയോടെ ദിവസം ആരംഭിക്കാം.
പ്രത്യാശയോടെ മുന്നോട്ട് പോകാം.
കർത്താവിൽ ആശ്രയിക്കാം.🙏🏽

സുപ്രഭാതം! ദൈവം അനുഗ്രഹിക്കട്ടെ. 🙏🏽🌹

– സാബു ജോസ് 
📞 9446329343

Tags

Share this story

From Around the Web