ഇന്നത്തെ ചിന്താവിഷയം -'അത്ര എളുപ്പമുള്ളതായി ഒന്നുമില്ല, പക്ഷേ മനസ്സില്ലാമനസ്സോടെ ചെയ്യുമ്പോള്‍ അത് ബുദ്ധിമുട്ടായിത്തീരുന്നു'

 
success


മനുഷ്യന്‍, ജീവിതത്തില്‍ നേടിയിട്ടുള്ളതെല്ലാം അത്ര എളുപ്പത്തില്‍  ആയിരുന്നില്ല എന്ന് അറിയാമല്ലോ. ഇന്ന് ഭൂമിയില്‍ കാണുന്ന എല്ലാ കണ്ടുപിടിത്തങ്ങളും നിര്‍മ്മിതികളും എത്രയോ ആളുകളുടെ അദ്ധ്വാനത്തിന് ശേഷമല്ലേ ഉണ്ടായത്. ഒരു കുട്ടി, വിദ്യാഭ്യാസം ആരംഭിച്ച്, അത് മുഴുമിപ്പിക്കുന്നത് വരെ എത്ര രാപ്പകലുകള്‍ അവന്‍ അതില്‍ ശ്രദ്ധാലു ആയിട്ടുണ്ടാവും. ലോകമെമ്പാടും കാണുന്ന പുരാതന നാഗരികതകളുടെ ശേഷിപ്പുകളുടെ, പാറകളില്‍ കൊത്തിയെടുത്ത മഹാക്ഷേത്രങ്ങളുടെ പുറകില്‍ എത്ര ആയിരം ആളുകളുടെ ത്യാഗ പൂര്‍ണ്ണമായ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു എന്ന് അത്ഭുതം കൂറാറില്ലേ. ആധുനിക കാലത്ത് നമ്മള്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും, ഫോണുകള്‍ ഉള്‍പ്പെടെയുള്ള പലതും, യുദ്ധസാമഗ്രികളും, ലേസര്‍ പോലുള്ള ആയുധങ്ങളും ഉള്‍പ്പെടെയുള്ള സകലതിന്റെയും പിന്നിലുള്ള ബൗദ്ധിക അദ്ധ്വാനം അത്രയും എളുപ്പമായിരുന്നുവൊ.?
എന്നാല്‍ പഠിക്കാന്‍ മോശമായ വിദ്യാര്‍ത്ഥിയെ ഉന്തി തള്ളി സ്‌കൂളില്‍ വിട്ടിട്ട് എന്ത് പ്രയോജനം.? അല്ലെങ്കില്‍ ഒരു ജോലി മനസ്സില്ലാമനസ്സോടെ ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് തീര്‍ത്തെടുക്കുവാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഉന്തി മരം കേറ്റുന്നത് പോലെയുള്ള പ്രവര്‍ത്തി ആയിരിക്കും   ഇവരെ നിയോഗിച്ചവര്‍ ചെയ്യുന്നത്.  ഏത് പ്രവര്‍ത്തിയും അത് വിദ്യാഭ്യാസം ആയാലും മറ്റെന്തെങ്കിലും ആയാലും സന്തോഷത്തോടെ അതിനെ ഒന്ന് സമീപിയ്ക്കൂ. എത്ര ബുദ്ധിമുട്ടായാലും അത് നിങ്ങളുടെ കൈവശം തനിയെ വന്നുചേരുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റും.

Tags

Share this story

From Around the Web