ഇന്നത്തെ ചിന്താവിഷയം - "മറ്റാരുടെയും ടൈംലൈനിൽ നിങ്ങൾ പൂക്കേണ്ടതില്ല. നിങ്ങളുടെ വേരുകൾക്ക് എപ്പോൾ ഉയരണമെന്ന് കൃത്യമായി അറിയാം"

 
Success

ചില ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ. എത്ര പെട്ടെന്നാണ് അവർ ജീവിതത്തിൽ ഉയരുന്നത്. എത്ര പെട്ടെന്നാണ് അവർ അവരുടെ ലക്ഷ്യത്തിലെത്തുന്നത്.

വളരെ ശാന്തമായി ഇരിക്കുകയും അവസരത്തിനൊത്ത് പ്രവർത്തിച്ച് വിജയം കണ്ടെത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ ജീവിത  പോരാളികൾ. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്  കേട്ടിട്ടുണ്ടല്ലോ.

ഓരോ സമയത്തും നടക്കേണ്ടതായ കാര്യങ്ങൾ നടന്നിരിക്കും, അത് പ്രകൃതി നിയമമാണ്. മനുഷ്യന്റെ കാര്യത്തിൽ ആണെങ്കിലും പ്രകൃതിയുടെ കാര്യത്തിൽ ആണെങ്കിലും ഒരുപോലെതന്നെ. യഥാസമയത്ത് തന്നെ ആണല്ലോ മഴയും മഞ്ഞും വെയിലും പ്രകൃതി നമുക്ക് നൽകുന്നത്. അല്പം കാലതാമസം ഒക്കെ സംഭവിച്ചേക്കാം.  ഒരു ചെടി നട്ട് അതിന് വെള്ളവും വളവും നൽകി പരിപാലിയ്ക്കുമ്പോൾ ഇത് എത്രയും പെട്ടെന്ന് പൂക്കുകയും കായ്ക്കുകയും ചെയ്തിരുന്നുവെങ്കിൽ എന്ന് വിചാരിക്കാറില്ലേ. നമ്മളുടെ സമയക്രമം അനുസരിച്ച് അതിന് പൂക്കാനും കഴിക്കാനും പറ്റത്തില്ല എന്നറിയാമല്ലോ. ആ ചെടിയുടെ വേരുകൾക്ക് വളരെ കൃത്യമായി അറിയാം എപ്പോഴാണ് ഉണരേണ്ടത് എന്ന്. ആ സമയത്ത് ആരും പറയാതെ, ആരുടെയും പ്രേരണ കൂടാതെ ഉണരുകയും  ചെയ്യും. എന്ന് പറഞ്ഞതുപോലെയാണ് മനുഷ്യരുടെ കാര്യവും. മറ്റൊരാളുടെ സമയമനുസരിച്ച് ആയിരിക്കരുത് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത്.

അല്ലെങ്കിൽ, നമ്മൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റൊരാളുടെ സമയക്രമം അനുസരിച്ച് അല്ല. രണ്ടാമത് ഒരാളല്ല മറ്റൊരാളുടെ കാര്യം തീരുമാനിക്കേണ്ടത്. അവരുടെ കാര്യത്തിൽ ഇടപെടാനും അവർക്ക് യാതൊരു അർഹതയുമില്ല. ഓരോരുത്തരും അവരവരുടെ അവസരം വരാൻ കാത്തിരിക്കുകയാണ്.

ആ അവസരം വരുമ്പോൾ കൃത്യമായി അവർ ഉണരുകയും പ്രവർത്തിക്കുകയും ചെയ്യും. അപ്പോൾ അവരുടെ ആഗ്രഹങ്ങൾ പൂവണിയും. അവസരങ്ങൾ ഉണ്ടായിട്ടും അതിനെ അവഗണിക്കുന്നവർ ഒരുകാലത്തും ഒരിടത്തും വിജയിക്കാനും പോകുന്നില്ല എന്നോർക്കുക.

Tags

Share this story

From Around the Web