ഇന്നത്തെ ചിന്താവിഷയം : "ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് വ്യക്തമാകുമ്പോൾ, ലക്ഷ്യങ്ങളിൽ മാറ്റം വരുത്തരുത്, പ്രവർത്തന രീതികളിൽ മാറ്റം വരുത്തുക"
ഭൂമിയിലെ മനുഷ്യർക്കും പറവ ജാതികൾക്കും മൃഗങ്ങൾക്കും എല്ലാം ലക്ഷ്യമുണ്ട്. ചിന്തിക്കാൻ കഴിവുള്ളവൻ ആയത് കൊണ്ട് മനുഷ്യരുടെ ലക്ഷ്യങ്ങൾ വളരെ ഉന്നതമാണ്, വ്യത്യസ്തമാണ്. എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കും അവരുടെ ലക്ഷ്യം ആഹാരം മാത്രമാണ്. അതെങ്ങനെ നേടാമെന്ന് മാത്രമാണ് അവരുടെ ചിന്ത. മൃഗങ്ങൾ ഇരകളെ വേട്ടയാടുന്ന അനേകം ദൃശ്യങ്ങൾ നമ്മൾ നിരന്തരം പല ചാനലുകളിലൂടെ കാണാറില്ലേ. അതിൽ നിന്ന് അവ ഇര പിടിക്കുന്നത് കാണുമ്പോൾ നമ്മൾ അതിശയിക്കാറില്ലേ . അതുപോലെതന്നെയാണ് പക്ഷികളും. ഇരയെ പിടിക്കാനായി പാഞ്ഞു വരുമ്പോൾ ഇര രക്ഷപ്പെടുന്നതും, മറ്റൊരു മാർഗത്തിലൂടെ ഇരയെ പിടിക്കുകയും ചെയ്യും. എന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ലക്ഷ്യത്തിൽ നിന്നും മാറി പോകുന്നതായി കാണാം. പ്രകൃതിയിൽ നിന്നും മനുഷ്യന് പഠിക്കാനായി അനവധി കാര്യങ്ങൾ ഉണ്ടല്ലോ. മൃഗങ്ങളും പക്ഷികളും എങ്ങനെയാണ് അവരുടെ ലക്ഷ്യം നേടുന്നത് എന്ന നിരീക്ഷിച്ച് നമ്മുടെ പ്രവർത്തികളിലും അതിനനുസരിച്ചു മാറ്റം വരുത്തുക. ലക്ഷ്യം നേടാൻ കഴിഞ്ഞില്ല എന്ന് കരുതി ലക്ഷ്യത്തിൽ നിന്നും പിന്മാറരുത്.