ഇന്നത്തെ ചിന്താവിഷയം - "നാവിന് അസ്ഥികളില്ല, പക്ഷേ അത് അസ്ഥികളെ തകർക്കും"
Jun 5, 2026, 06:37 IST
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികളിൽ ഒന്നാണല്ലോ നാവ്. അസ്ഥികൾ ഇല്ലാത്ത നാവിൽ നിന്ന്
വരുന്ന വാക്കുകൾക്ക് ഒരാളുടെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധിക്കും. "നാവിന് എല്ലില്ലെങ്കിലും അത് എല്ലൊടിക്കും" എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടല്ലോ. ഇത് വെളിപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാൽ, വാക്കുകളുടെ അതിശക്തമായ സ്വാധീനത്തെയും, വാക്കുകൾ ഉണ്ടാക്കുന്ന പരിക്കുകളെയുമാണ്.
വാക്കുകൾക്ക് ആയുധങ്ങളേക്കാളും മൂർച്ചയുണ്ട് എന്നും കേട്ടിട്ടുണ്ടാവുമല്ലോ.
ശാരീരികമായി ഒരാളെ പരിക്കേൽപിച്ച് ഉണ്ടാക്കുന്ന വേദനയേക്കാൾ അവന്റെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവിനാണ് വേദനയും തീക്ഷ്ണതയും കൂടുതൽ. ശരീരത്തിലുണ്ടാകുന്ന മുറിവുകൾ കാലക്രമേണ ഉണങ്ങും. എന്നാൽ നാവ് കൊണ്ട് ഉണ്ടാക്കുന്ന മാനസികമായ മുറിവുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. ദേഷ്യത്തിലോ അഹങ്കാരത്തിലോ നമ്മൾ പറയുന്ന ഒരു വാക്ക്, ഒരുപക്ഷേ കുടുംബബന്ധത്തെയോ, സൗഹൃദത്തെയോ എന്നെന്നേക്കുമായി തകർത്തേക്കാം.
ചിലരുടെ മൂർച്ചയേറിയ വാക്കുകൾ മറ്റുള്ളവരുടെ ആത്മവിശ്വാസം തകർക്കുന്നു. സമൂഹത്തിൽ കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാകാൻ പോലും പലപ്പോഴും കാരണം നിയന്ത്രണമില്ലാത്ത സംസാരമാണ്. ഒരു ചെറിയ നുണയോ അപവാദമോ ഒരാളുടെ കരിയറും അന്തസ്സും പൂർണ്ണമായും നശിപ്പിക്കാൻ പര്യാപ്തമാണ്.
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പഴഞ്ചൊല്ല് നമ്മെ ഓർമ്മിപ്പിക്കുന്നത്. സംസാരിക്കുന്നതിന് മുൻപ് അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുക. തകർക്കാൻ മാത്രമല്ല, തകർന്ന മനസ്സുകളെ കെട്ടിപ്പടുക്കാനും നാവിന് കഴിയും. നല്ല വാക്കുകൾ ഔഷധം പോലെയാണ്. ദേഷ്യം വരുമ്പോൾ മൗനം പാലിക്കുന്നതാണ് ഉചിതം. നാക്കിനെ നിയന്ത്രിച്ചില്ലെങ്കിൽ അത് നമ്മളെ നിയന്ത്രിക്കാൻ തുടങ്ങും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ ജീവിതത്തിൽ പരാജയപ്പെടുകയില്ല.