"ശാന്തവും അനുഗൃഹീതവുമായ ഒരു ജീവിതത്തിലേക്കുള്ള യാത്ര" ഇന്നത്തെ ചിന്താവിഷയം
തിരക്കേറിയ ഇന്നത്തെ ജീവിതത്തിനിടയിൽ സ്വസ്ഥതയോടെയും സമാധാനത്തോടെയും ഒരു നിമിഷമെങ്കിലും കഴിയണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഇത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം ഒന്നുമല്ല. ടൺ കണക്കിന് മാനസിക സമ്മർദ്ദങ്ങളും, ആശങ്കകളും താൽക്കാലികമായി ഒന്ന് ഇറക്കിവെച്ച് മനസ്സിനെ ശാന്തമാക്കാൻ വേണ്ടിയാണ് മനുഷ്യൻ നെട്ടോട്ടം ഓടുന്നത്.
ലളിതമായ ജീവിതക്രമം പാലിച്ചാൽ സമാധാനത്തോടെ ഉറങ്ങാനും ഉണരാനും കഴിയും. മറ്റുള്ളവരുടെ ജീവിത രീതികളെ അനുകരിക്കൽ, ആഡംബരങ്ങൾ, അനാവശ്യ ബന്ധങ്ങൾ എന്നിവയുടെ പുറകെ പോയാൽ ഒരു മനസ്സമാധാനവും കിട്ടത്തില്ല. നമുക്ക് ചുറ്റുമുള്ള സമൂഹത്തെ മനസ്സിലാക്കി എളിമയോടെ ജീവിക്കുന്നതാണ് നല്ലത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ശീലിക്കുക. ചെറിയ വിജയങ്ങളിൽ പോലും സന്തോഷം കണ്ടെത്തുക.
അതുവഴി മനസ്സിനും ശരീരത്തിനും ആയാസം കുറയും. മനസ്സിന്റെ സന്തോഷത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാം. സമാധാനം നശിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുക. ശാന്തമായ മനസ്സാണ് നമുക്ക് യഥാർത്ഥത്തിൽ സന്തോഷം നൽകുന്നത് എന്ന് തിരിച്ചറിയുക.
സുഭാഷ് ടിആർ