ഇന്നത്തെ ചിന്താവിഷയം- "ശുഭാപ്തി വിശ്വാസം എന്നത് ഹൃദയത്തിന്റെ ഒരു തിരഞ്ഞെടുപ്പാണ്, അത് ഓരോ ദിവസവും പുതുക്കുക, ശാന്തതയോടെയും   കൃപയോടെയും ജീവിതം മുന്നോട്ട് പോകട്ടെ"

 
life
മനുഷ്യജീവിതം
എന്നും  നേർരേഖയിലൂടെ ആണോ സഞ്ചരിക്കുന്നത്. ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും സന്തോഷങ്ങളും സങ്കടങ്ങളും മാറിമറിഞ്ഞു വരാറില്ലേ.  പ്രതിസന്ധികൾ ഉണ്ടായി എന്ന് വിചാരിച്ച് നിരാശപ്പെടുന്നവർ വളരെ കുറവാണ് താനും. പരാജയത്തിലും നിരാശയിലും നമ്മുടെ ജീവിതം തളരാതെ, തകരാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് നമ്മുടെ ഉള്ളിലെ ശുഭചിന്തകളാണ്, ശുഭാപ്തി വിശ്വാസമാണ്. മനുഷ്യർ ജീവിതം മടുക്കുമ്പോൾ പ്രകൃതിയും പ്രപഞ്ചവും ഇടപെടുന്നത് അവന്റെ മനസ്സിലാണ്.
എത്ര വലിയ ഇരുട്ടിലും ഒരു ചെറിയ മെഴുകുതിരി വെട്ടമെങ്കിലും കണ്ടെത്താൻ ശ്രമിക്കൂ എന്ന് നമ്മളോട് ആരോ പറയുന്നതായി തോന്നാറില്ലേ. ഇത് മനുഷ്യരുടെ ഉള്ളിൽ നിന്നുമാണ് ഇത്തരം ശുഭചിന്തകൾ പുറപ്പെടുന്നത്. അതായത്, ജീവിത സാഹചര്യങ്ങൾ മോശമായാലും, അതിൽ നല്ലത്  കാണാൻ നമ്മുടെ മനസ്സിനെ ബോധപൂർവ്വം പ്രാപ്തമാക്കുന്ന ഒരു തീരുമാനമാണ് ഈ ശുഭചിന്തകൾ വഴി മനുഷ്യ മനസ്സിൽ അങ്കരിക്കുന്നത്. എല്ലാ ദിവസവും മനുഷ്യർ നിത്യ കർമ്മങ്ങൾ ചെയ്യാറുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുന്നതും, നവീകരിക്കുന്നതും. ഇന്നലെകളുടെ  സങ്കടങ്ങൾ ഓർത്ത് പുതിയ ദിവസത്തെ നശിപ്പിക്കരുത്. ഓരോ പുലരിയും നമ്മളോട് പറയട്ടെ "ഇന്നത്തെ എന്റെ ദിവസം നല്ലതായിരിക്കും" എന്ന്.

Tags

Share this story

From Around the Web