ഇന്നത്തെ ചിന്താവിഷയം- വരാനിരിക്കുന്നത് കഴിഞ്ഞുപോയതിനേക്കാള്‍ മനോഹരമാണ്'
കാലവും സമയവും മുന്നോട്ട് സഞ്ചരിക്കുന്നതിനൊപ്പം മനുഷ്യ ജീവിതവും മുന്നോട്ട് ആണല്ലോ പോകുന്നത്. ഈ യാത്രയിലുടനീളം മനുഷ്യ ജീവിതത്തിലും ലോകത്തും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിയ്ക്കുന്നത്. അത് പ്രകൃതി നിയമമാണ്. മനുഷ്യ ജീവിതത്തില്‍ കാലം പ്രകടമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. കഴിഞ്ഞുപോയ നല്ല കാലത്തെയോര്‍ത്ത് സന്തോഷിക്കുന്നവരും, കിട്ടിയ അവസരങ്ങള്‍ അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ആവാത്തതിന്റെ പേരില്‍ നഷ്ടബോധത്തില്‍ സങ്കടപ്പെടുന്നവരും ഉണ്ട്.
'വരാനിരിക്കുന്നത് കഴിഞ്ഞുപോയതിനേക്കാള്‍ മനോഹരമാണ്' എന്ന് ചിന്തയ്ക്കൂ എന്നാണ് സങ്കടപ്പെടുന്നവരോട് പറയുവാനുള്ളത്. ഇന്നലെകള്‍ നല്‍കിയ വിജയത്തിന് ദൈവത്തോട് നന്ദി പറയാം. പരാജയങ്ങളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും മുന്നോട്ട് കുതിക്കാന്‍ ശക്തി തരണമെന്ന് അപേക്ഷിക്കാം. നാളെകളില്‍ നല്ല അവസരങ്ങളും സന്തോഷങ്ങളും ഉണ്ടാകുമെന്ന് വിശ്വസിച്ച് പ്രത്യാശയോടെ ജീവിക്കാം. പുതിയ തുടക്കങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
ഒരു നഷ്ടം സംഭവിക്കുമ്പോള്‍ അതിനേക്കാള്‍ വലിയൊരു നേട്ടത്തിനുള്ള വഴി ഒരുങ്ങുകയാകാം.
'ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല' (ലൂക്ക : 1;37)