ഇന്നത്തെ ചിന്താവിഷയം
"മനസ്സിനെ മുറിവേൽപ്പിക്കുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, ആശങ്കകൾ എന്നെന്നേക്കുമായി ഉപേക്ഷിച്ച മനുഷ്യൻ ഭാഗ്യവാൻ"
May 29, 2026, 07:46 IST
റോമൻ കവിയായിരുന്ന ഓവിഡിന്റെ പ്രശസ്തമായ ചിന്താശലകമാണിത്.
ഒരു മനുഷ്യൻ ജീവിതത്തിൽ യഥാർത്ഥ സന്തോഷം അനുഭവിക്കുന്നത് ബാഹ്യമായ അവന്റെ നേട്ടങ്ങളിൽ അല്ല എന്ന് അറിയാമല്ലോ. എന്നാൽ
സ്വസ്ഥതയും സമാധാനവും ആ മനുഷ്യന് അനുഭവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അവിടെയാണ് യഥാർത്ഥ സന്തോഷം. തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യത്തിൽ, മത്സരബുദ്ധിയോടെ പെരുമാറുന്ന മനുഷ്യസമൂഹത്തിൽ ഓരോ മനുഷ്യനും അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. ഓരോ നിമിഷവും ഭയവും ആശങ്കയും മനുഷ്യമനസ്സുകളെ സമ്മർദ്ദത്തിലാക്കുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന ഇത്തരം പാരതന്ത്ര്യങ്ങളിൽ നിന്നും സ്വതന്ത്രരാകാൻ പലർക്കും കഴിയാറില്ല എന്നത് ഒരു വ്യക്തിയെ മാത്രമല്ല സമൂഹത്തെയും ഉത്കണ്ഠയിൽ എത്തിക്കുന്നു. നാളെയെ കുറിച്ചുള്ള വേവലാതി, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ തുടങ്ങി മനുഷ്യൻ്റെ സമാധാനം ഇല്ലാതാക്കാൻ അനേകം ഘടകങ്ങൾ അവനിലേക്ക് എത്തിച്ചേരും. ഇന്ന് ലഭിച്ച നിമിഷങ്ങൾ സുന്ദരതരമാക്കാൻ നമുക്ക് കഴിയാതെ പോകുന്നത് ഇത്തരം ആശങ്കകളുടെ പുറകേ മനസ്സ് പായുന്നതുകൊണ്ടാണ്. മനുഷ്യൻ്റെ നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിൽക്കാത്ത കാര്യങ്ങളെ അവഗണിച്ചാൽ മനസ്സിന് സമാധാനം കിട്ടും. ഇന്നലെകളിൽ ജീവിതത്തിൽ ഉണ്ടായ പാളിച്ചകളും തിരിച്ചടികളും കുറ്റബോധവും, അതിരുകളില്ലാത്ത ആഗ്രഹങ്ങളും താത്പര്യങ്ങളും, സമൂഹത്തോടുള്ള ഭയവും മനസ്സിനെ വേട്ടയാടും. ഇതിൽ നിന്നെല്ലാം മനസ്സിനെ മോചിപ്പിക്കാൻ കഴിഞ്ഞാൽ മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാവും. മനസ്സിനെ മുറിവേൽപ്പിച്ച ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ, ആശങ്കകൾ ഉപേക്ഷിച്ച നിങ്ങളാണ് യഥാർത്ഥ ഭാഗ്യവാൻ എന്ന് ലോകം പറയും.