ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയുടെ  വര്‍ദ്ധനവ്. വെള്ളി വിലയും കൂടി

 
gold


തിരുവനന്തപുരം: ദിവസങ്ങളായി തുടര്‍ച്ചയായി കുറഞ്ഞുക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. 

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് വര്‍ധിച്ചത്. 


ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 1,05,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണത്തിനൊപ്പം സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 


നിലവില്‍ ഒരു ഗ്രാം വെള്ളിയ്ക്ക് 235 രൂപയും, 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില നിലവാരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില താഴേക്ക് പോകുന്ന ട്രെന്‍ഡിനാണ് ഇന്നത്തെ വര്‍ധനവോടെ താല്‍ക്കാലിക മാറ്റമുണ്ടായിരിക്കുന്നത്.

Tags

Share this story

From Around the Web