ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്നവരുടെ സ്മരണയില്‍ ഇന്ന് 'ചുവപ്പ് ബുധന്‍'

 
red wednesday

ലണ്ടന്‍: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആഗോളതലത്തില്‍ പീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡി'ന്റെ ആഭിമുഖ്യത്തിലുള്ള ചുവപ്പ് ബുധന്‍ (റെഡ് വെനസ്ഡേ) ദിനാചരണം ഇന്ന് നടക്കുന്നു. 

ദിനാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 130 കത്തീഡ്രലുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദേവാലയങ്ങളും മറ്റു സ്മാരകങ്ങളും ചുവപ്പുനിറത്തില്‍ പ്രകാശിപ്പിക്കും.

ആഗോള ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 2015-ല്‍ സംഘടന ആരംഭിച്ച 'ചുവപ്പുബുധന്‍' (ഞലറ ണലറിലറെമ്യ) എന്ന പേരില്‍ അറിയപ്പെടുന്ന പരിപാടിയുടെ ഈ വര്‍ഷത്തെ ആചരണത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ സവിശേഷമായ രീതിയില്‍ പങ്കെടുക്കുന്നുണ്ട്.


 ചുവന്ന നിറവും പ്രകാശവും ഉപയോഗിക്കുന്നതിന് പുറമെ, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍, അനുഭവസാക്ഷ്യങ്ങള്‍, പൊതുപരിപാടികള്‍, വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍, മതപീഡനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നുള്ള ക്രൈസ്തവരുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിവയും ഒരുക്കുന്നുണ്ട്.


ലോകത്ത് നാല്‍പ്പത്തിയൊന്ന് കോടിയില്‍പ്പരം ക്രൈസ്തവര്‍, മതസ്വാതന്ത്ര്യത്തിനെതിരായ ഗുരുതരമായ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും, ഇരുപത്തിരണ്ട് കോടിയോളം ക്രൈസ്തവര്‍ മതപീഡനവുമായി ബന്ധപ്പെട്ട ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അടുത്തിടെ സംഘടന വ്യക്തമാക്കിയിരിന്നു. 

പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ക്രൈസ്തവര്‍ക്കായുള്ള പ്രാര്‍ത്ഥനയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും ഭാഗമായി നവംബര്‍ 14 മുതല്‍ 22 വരെ 'ചുവപ്പ് വാരമായി' സംഘടന ആചരിച്ചു വരികയാണ്. ഇതിന്റെ പ്രധാനദിനമെന്ന നിലയിലാണ് 'ചുവപ്പ് ബുധന്‍' ആചരണം.

Tags

Share this story

From Around the Web