ഇന്ന് സ്വർണത്തിന്റെ പോക്ക് താഴേക്കാണേ…; അറിയാം ഇന്നത്തെ വില

 
gold

സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുറഞ്ഞു. ഇന്ന് 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,000 രൂപയായി.

13,875 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 1,11,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വിലയുണ്ടായിരുന്നത്. ഇത് കുറഞ്ഞാണ് 1,11,000 രൂപയിലേക്ക് എത്തിയത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 1,29,000 രൂപയോളം ചെലവ് വരും.

ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒറ്റടിക്ക് കൂടിയത് 1,800 രൂപ ആയിരുന്നു. ​ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയിലേക്കും എത്തി.

യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന ആഗോള സൂചനകളാണ് സ്വർണവില പെട്ടെന്ന് ഉയരാൻ കാരണമായതെന്ന തരത്തിൽ ക‍ഴിഞ്ഞ ദിവസം നിഗമനങ്ങള്‍ പുറത്തുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് അമേരിക്ക – ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മാസങ്ങൾ നീണ്ട പശ്ചിമേഷ്യൻ സംഘ‍ർഷം അവസാനിക്കുമെന്നാണ് സൂചന.

Tags

Share this story

From Around the Web