ലക്ഷങ്ങള്‍ സാക്ഷിയായ പ്രാര്‍ഥനയുടെ ഓര്‍മ്മയ്ക്ക്; മാഡ്രിഡില്‍ മാര്‍പാപ്പ ഉപയോഗിച്ച കുരിശ് ഇനി ചരിത്രസ്മാരകം
മാഡ്രിഡില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുത്ത ജാഗരണ പ്രാര്‍ഥനയില്‍ സ്ഥാപിച്ച കുരിശ്, നഗരത്തിലെ ലിമ സ്‌ക്വയറില്‍ ഒരു സ്മാരകമായി നിലനിര്‍ത്താന്‍ ആലോചിക്കുന്നതായി മാഡ്രിഡ് സിറ്റി കൗണ്‍സില്‍ സെക്കന്‍ഡ് ഡെപ്യൂട്ടി മേയര്‍ ബോര്‍ജ കാരബാന്റെ.
''ലെയോ പതിനാലാമന്‍ പാപ്പ യുവാക്കള്‍ക്കൊപ്പം പങ്കെടുത്ത പ്രാര്‍ഥനാ ചടങ്ങില്‍ ഉയര്‍ന്നുനിന്ന വലിയ കുരിശ്, ചരിത്രപ്രസിദ്ധമായ ആ സന്ദര്‍ശനത്തിന്റെ സ്മരണയായും നമ്മുടെ ക്രിസ്തീയ പാരമ്പര്യത്തിന്റെ പ്രതീകമായും മാഡ്രിഡില്‍ തന്നെ നിലനിര്‍ത്തും''- കൗണ്‍സിലര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കി.
ഈ കുരിശ് ലിമ സ്‌ക്വയറില്‍ സ്ഥാപിക്കാനാണ് മാഡ്രിഡ് സിറ്റി കൗണ്‍സിലിന്റെ അര്‍ബന്‍ പ്ലാനിംഗ്, പരിസ്ഥിതി, മൊബിലിറ്റി വിഭാഗം പ്രതിനിധി കൂടിയായ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനായുള്ള അനുയോജ്യമായ സ്ഥലം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ ആറിന് സ്‌പെയിനില്‍ എത്തിയ പാപ്പ അന്നുതന്നെ, നഗരത്തിലെ പ്രധാന പാതയായ 'പാസിയോ ഡി ലാ കാസ്റ്റെല്ലാന'യില്‍ അഞ്ച് ലക്ഷത്തിലധികം വരുന്ന വിശ്വാസികളെപ്രത്യേകിച്ച് യുവാക്കളെഅഭിസംബോധന ചെയ്തിരുന്നു.
ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും മാധ്യമങ്ങളിലൂടെ ഇത് തത്സമയം വീക്ഷിച്ചവര്‍ക്കും ഏറെ ഹൃദ്യമായ ഒരു കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കാനായത്.
മാര്‍പാപ്പയ്ക്ക് ചുറ്റുമിരുന്ന യുവാക്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പാപ്പ വളരെ ലളിതമായി മറുപടി നല്‍കി. ദൈവികവിളിയോട് ധൈര്യപൂര്‍വം പ്രതികരിക്കാന്‍ പാപ്പ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.