കൃപനിറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഗര്‍ഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് വേണ്ടി പ്രത്യേക ഓണ്‍ലൈന്‍ പ്രോഗ്രാമുമായി പാലക്കാട് രൂപത ഫാമിലി അപ്പോസ്റ്റലേറ്റ്

 
palakkad archdiosess


പാലക്കാട്:കൃപനിറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഗര്‍ഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് വേണ്ടി പ്രത്യേക ഓണ്‍ലൈന്‍ പ്രോഗ്രാമുമായി പാലക്കാട് രൂപത ഫാമിലി അപ്പോസ്റ്റലേറ്റ്. FRUITFUL FAMILY: A Post Cana Programme എന്ന പേരില്‍ ആരംഭിക്കുന്ന സെമിനാറിന് ഓഗസ്റ്റ് 8ന് തുടക്കമാകും. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ശാരീരിക- മാനസിക-ആത്മീയ വശങ്ങളെക്കുറിച്ച് അവബോധം നല്‍കി ദൈവഹിതപ്രകാരം ജീവിക്കാനും ജീവന്‍ പകര്‍ന്നേകുന്നതിന്റെ ആനന്ദം നുകരാനും സഹായിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം.

അവരവരുടെ ഭവനങ്ങളില്‍ ആയിരുന്നുകൊണ്ട് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സെമിനാര്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രോഗ്രാമിന്റെ ലിങ്ക് പങ്കെടുക്കുന്നവര്‍ക്ക് അതാത് ദിവസം ഉച്ചകഴിഞ്ഞ് അയച്ചു നല്‍കുന്നതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

* Fr. Titto Kuttiyanikkal : 96127 49931

* Sr. Liswin : 9731656230

FRUITFUL FAMILY: A Post Cana Programme | Schedule 

* 2025 August

8 - 8 - 2025

* 2025 September

12 - 9 - 2025

* 2025 October

3 - 10 - 2025

* 2025 November

7 - 11 - 2025

* 2025 December

5 - 12 - 2025

Tags

Share this story

From Around the Web