ടിപ്പർ ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Jun 23, 2026, 08:19 IST
കൊല്ലം: ടിപ്പർ ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളുടെ നില ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം. കൊട്ടാരക്കര നീലേശ്വരം മുക്കോലി മുക്കിലാണ് സംഭവം.
മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 7.45ഓടു കൂടിയാണ് അപകടം നടന്നത്.