കൊല്ലം കൊട്ടാരക്കര ബസ്റ്റോപ്പിലേക്ക് ടിപ്പര്‍ പാഞ്ഞുകയറി അപകടം; ടിപ്പറിനടിയില്‍ കുട്ടികള്‍

 
2322

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. മണ്ണുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

അപകടത്തിൽ ലോറി പൂർണമായും തകർന്നു. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Tags

Share this story

From Around the Web