തൃശൂർ പൂരം കലക്കൽ: 'വ്യക്തതക്കുറവുണ്ട്'; ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ആഭ്യന്തര വകുപ്പ്. വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദേശം

 
dgpi

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ആഭ്യന്തര വകുപ്പ്. റിപ്പോർട്ടിൽ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിർണായക നടപടി. 

കേസിൽ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) നിർദേശം നൽകിയിട്ടുണ്ട്.

പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി വിഭാഗക്കാരാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. എന്നാൽ, ഈ ആരോപണം സാധൂകരിക്കുന്നതിനാവശ്യമായ കൃത്യമായ തെളിവുകൾ റിപ്പോർട്ടിൽ ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. 

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. 

Tags

Share this story

From Around the Web