തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രക്കാരുടെ മര്‍ദനം
തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രക്കാരുടെ മര്‍ദനം. ടോള്‍ പ്ലാസയിലെ സെക്യൂരിറ്റി ഗാര്‍ഡായ രാജസ്ഥാന്‍ സ്വദേശി നിമറാമിനാണ് മര്‍ദനമേറ്റത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരാണ് പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ചത്. വെള്ള ഫോര്‍ച്യൂണര്‍ കാറിലെത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാര്‍ മുന്നോട്ട് നീക്കി നിര്‍ത്തിയ ശേഷം കാറില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിവന്നാണ് ജീവനക്കാരനെ മര്‍ദിച്ചത്.
ടോള്‍ പ്ലാസയിലെ ബാരിയറുകള്‍ തകര്‍ത്ത ഇവര്‍ മറ്റ് വാഹനങ്ങളും കടത്തിവിട്ടു. ടോള്‍ പ്ലാസ അധികൃതരുടെ പരാതിയില്‍ പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.