തൃശൂര്‍ വലപ്പാട് ഭാര്യയെയും നാലര വയസുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു,കുടുംബവഴക്കാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ്
 

 
police


 

തൃശൂര്‍: തൃശ്ശൂര്‍ വലപ്പാട് ബീച്ചില്‍ ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും (27) മകന്‍ ദക്ഷിനെയും (4) കൊലപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

വിസ്മയയുടെ നിലവിളി ശബ്ദം കേട്ട് സഹോദരന്‍ ഓടിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയത്ത് കഴുത്തറുത്ത നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. തുടര്‍ന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടന്‍ തന്നെ വലപ്പാട് പൊലീസ് സ്ഥലത്തെത്തി വിജേഷിനെയും മകനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ചയുടന്‍ കുട്ടി മരണപ്പെടുകയായിരുന്നു. കുടുംബവഴക്കാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

Tags

Share this story

From Around the Web