തൃശ്ശൂർ കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; നിരവധി പേർ ആശുപത്രിയിൽ

 
Tsr

തൃശ്ശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹോസ്റ്റലിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർത്ഥികളെ തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 15 പെൺകുട്ടികൾ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങി. കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികൾ നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web