തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി; മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
Jun 29, 2026, 12:42 IST
തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍
നിന്ന് ചാടിയ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്‌നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്‌നേഹയെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌നേഹയ്ക്ക് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല. സ്‌നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതര്‍ വിവരമറിയിച്ചു.