ദുരിതാശ്വാസ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തൃശ്ശൂര്‍ കളക്ടര്‍
Jun 19, 2025, 20:38 IST

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 20) പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.
ഞായറാഴ്ച്ച 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.