തൃശൂര്‍ അതിരൂപതയില്‍ അര്‍ണോസ് പാതിരി ദിനാചരണം നടത്തും
തൃശൂര്‍: അര്‍ണോസ് പാതിരി തിരുസഭയ്ക്കും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ മഹത്തായ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി, തൃശൂര്‍ അതിരൂ പതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഡിസംബറിലെ ആദ്യ ഞായറാഴ്ച ‘അര്‍ണോസ് പാതിരി ദിനമായി’ ആചരിക്കുമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
അര്‍ണ്ണോസ് പാതിരിയുടെ കേരള പ്രവേശനത്തിന്റെ 325-ാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് ഈ പ്രഖ്യാപനം. ദിനാചരണത്തിന്റെ ഭാഗമായി ഇടവക തലങ്ങളില്‍ സെമി നാറുകള്‍, സാഹിത്യ സമ്മേളനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും.
വേലൂരില്‍ ഈശോസഭാ വൈദികരുടെ നേതൃത്വത്തിലുള്ള അര്‍ണോസ് അക്കാദമിയുടെയും ഇടവകയുടെ നേതൃത്വ ത്തിലുളള അര്‍ണോസ് കലാകേന്ദ്രയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കും.
ഓരോ ഇടവകയിലെയും ക്രൈസ്തവരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്.
ക്രിസ്തുവര്‍ഷം 1700-ല്‍ ഇന്ത്യയിലെത്തിയ അര്‍ണ്ണോസ് പാതിരി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
ഭാരതീയ ഉപനിഷത്തുകളും സംസ്‌കൃത ഭാഷയും യൂറോപ്പിന് പരിചയപ്പെടുത്തിയ പ്രഥമ ഇന്‍ഡോളജിസ്റ്റ് കൂടിയാണദ്ദേഹം.
മലയാളത്തിലെ സുപ്രധാന കൃതികളായ ‘പുത്തന്‍പാന’യുടെ കര്‍ത്താവാണ്.
അദ്ദേഹം താമസിച്ചിരുന്ന ഭവനവും പണിയിച്ച ദേവാലയവും തൃശൂര്‍ അതിരൂപതയിലെ വേലൂരിലും, അദ്ദേഹത്തിന്റെ കല്ലറ പഴുവിലുമാണ് സ്ഥിതി ചെയ്യുന്നത്.